BLog
Want to Learn About Digital Marketing?
Let’s Get Started
Ready To Make a Real Change? Let’s Build this Thing Together!
എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് ?
[Complete Digital Marketing Guide – Malayalam 2021 ]
ഇന്റർനെറ്റിന്റെ സഹായത്തോടെ സാധനങ്ങളും, സേവനങ്ങളും ആവശ്യക്കാരിലേക് എത്തിക്കുക…
അത് പൂർണമായും ഓൺലൈനിലൂടെ നിയന്ത്രിക്കുക , ബിസിനസിന് ഏറ്റവും അനുയോജ്യമായ ജനം എവിടെയാണോ , അവരുടെ പ്രായം തിരിച്ചു , അവരുടെ താല്പര്യത്തിനറുസരിച്ചു ,സമയത്തിന് അനുസരിച്ചു ഇന്ന് ആളുകളിലേക്ക് പരസ്യം എത്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനെ നമുക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് വിളിക്കാം
ഡിജിറ്റൽ മാർക്കറ്റിംഗ് നു മറ്റൊരു പേരുകൂടി സ്വന്തമായി ഉണ്ട്. എന്താന്നല്ലേ.. inbound മാർക്കറ്റിങ്.
ഇതിനു ഒരു കാരണം ഉണ്ട്.. പഴയ മാർക്കറ്റിംഗ് എല്ലാത്തരം ആളുകളിലും മാർക്കറ്റിങ് സ്റ്റാഫ് approach ചെയ്യുമെങ്കിൽ, ഇന്നത് ആവശ്യക്കാരെ നമ്മളിലേക്ക് എത്തിക്കുന്ന രീതി ആയി മാറിയിരിക്കുന്നു..
നമ്മുടെ സാധനം അല്ലെങ്കിൽ സേവനം ഏതുതരം ആളുകളിൽ ഏകദേശം വിജയിക്കാൻ സാധ്യത ഉണ്ടന്ന് മനസ്സിലായാൽ അവരിലേക്ക് തന്നെ പരസ്യം കറക്റ്റ് ആയി വളരെ ചെലവ് കുറഞ്ഞ രീതിയിൽ എത്തിക്കാൻ സാധിക്കും.
പ്രധാനമായും മാർക്കറ്റിംഗ് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാറ്റഫോംസ് ഇവയൊക്കെയാണ്
1.സെർച്ച് എൻജിൻസ് [google, bing, yandex]
2.സോഷ്യൽ മീഡിയ [Facebook, Instagram, Linkedin ]
3.ഇമെയിൽ മാർക്കറ്റിംഗ്
4.യൂട്യുബ്ബ്
ഇതുപോലെ ഉള്ള ഉപാധികൾ ഉപയോഗിച്ച് നമ്മളുടെ ബിസിനസിന് അനുയോജ്യമായ ആളുകളെ പ്രായത്തിന്റെയും, താല്പര്യത്തിന്റെയും, അഭിരുചികളുടെയും,, സ്ഥലത്തിന്റെയും എന്നുവേണ്ട, ഏതൊക്കെ രീതിയിൽ ക്രമിക്കരിച്ചു കാണിക്കാമോ അതെല്ലാം ഡിജിറ്റൽ മാർക്കെറ്റിംഗിൽ ഇന്ന് സാധ്യമാണ്.
നിങ്ങൾ ഈ കോഴ്സ് പഠിക്കാൻ താല്പര്യം ഉള്ള ആളാണെങ്കിൽ ഇതിനെ പ്രധാനമായും 3 വിഭങ്ങളായി തിരിച്ചിരിക്കുന്നു
1.SEO [Search Engine Optimization ]
2.SEM [Search Engine Marketing]
3.SMM [Social Media Marketing ]
ഡിഗ്രി കഴിഞ്ഞ അല്ലെങ്കിൽ പാഷൻ ഉള്ള ആർക്കും പഠിക്കാം ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്
ഒരുരൂപ പോലും ചിലവഴിക്കാതെ , വെ
അവർക്ക് ഈ കൊറോണകാലത്തു , ഈ സൗജന്യ പഠനം ,വലിയൊരു ആശ്വസം ആവും ഇത് എന്ന് എനിക്ക് ഉറച്ച ബോധ്യം ഉണ്ട്
ഡിജിറ്റൽ മാർക്കറ്റിംഗ് ആർക്കൊക്കെ പഠിക്കാം ?
നല്ല പാഷൻ ഉണ്ടെങ്കിൽ , അപ്ഡേറ്റ് ആയി ഇരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇത് പഠിക്കാം ,ജോലി ചെയ്യാം ,ഫ്രീലാൻസ് ചെയ്യാം, സമ്പാദിക്കാം .
എന്നിരുന്നാലും ,ഏതൊരു ജോലിക്കും ഡിഗ്രി അഭികാമ്യം എന്ന് പറയുന്നതുപോലെ , അടിസ്ഥാനവിദ്യഭ്യാസം ഡിഗ്രി ഉള്ളവർക്കായിരിക്കും കൂടുതൽ അഭികാമ്യം
ഇനി ഡിഗ്രി ഏതായാലും ഒരുതരത്തിലുള്ള വെല്ലുവിളിയും ഇല്ല ..ധൈര്യം ജോയിൻ ചെയ്യാം
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ ഇംഗ്ലീഷ് നിർബന്ധമാണോ ?
ഒരു സാധാരണ മലയാളം മീഡിയം പഠിച്ചു ഡിഗ്രി കഴിഞ്ഞുണ്ടാകുന്ന ഒരു ഇംഗ്ലീഷ് ബോധ്യം മാത്രം മതി ഇതിനു ..കൂടുതലായി അറിയാമെങ്കിൽ മറ്റേതൊരു ജോലിയിലും കിട്ടുന്നതുപോലെ ഉയർച്ച ഇവിടേയും ഉണ്ടാകും എന്നുമാത്രം
ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുമ്പോൾ ഡിസൈനിങ് സ്കിൽ അനിവാര്യം ആണോ ?
നേരെത്തെ ഇംഗ്ലീഷിന്റെ കാര്യത്തിൽ പറഞ്ഞത് തന്നെയാണ് ഇതിനും പറയാൻ ഉള്ളത്
ഡിസൈനിങ് അല്ലെങ്കിൽ ഫോട്ടോഷോപ്പ് അറിയാമെങ്കിൽ മറ്റേതൊരു ജോലിയിലും കിട്ടുന്നതുപോലെ ഉയർച്ചയും ,എളുപ്പവും ഇവിടേയും ഉണ്ടാകും
ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ജോലി സാധ്യത എത്രത്തോളം ആണ് ?
ലക്ഷകണക്കിന് സാധ്യതയാണ് ഇന്ത്യയിൽ മാത്രം ഉള്ളത് …ഇന്ത്യയിലുള്ള ഏത് JOB HUNTING സൈറ്റിൽ ചെന്നാലും നിങ്ങൾക്ക് കാണാൻ കഴിയും ഒട്ടനേകം OPPORTUNITIES
ഇന്ത്യയിലും ,വിദേശത്തും കത്തികയറിക്കൊണ്ടിരിക്കുന്ന ഒരു ജോലിയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്
ഈ കൊറോണ കാലത്തും ഏറ്റവും ഉയർച്ചയിലേക്ക് എത്തിയൊരു CAREER ഓപ്ഷൻ കൂടി ആണ് ഡിജിറ്റൽ മാർക്കറ്റിംഗ്